ലൈഫ് മിഷന് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു കൊല്ലത്തേക്ക് തിരുവനന്തപുരത്താണ് നിയമനം. പഞ്ചായത്ത് – നഗരകാര്യ – ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ് തസ്തികയില്‍ നിന്നും വിരമിച്ചവരാകണം അപേക്ഷകര്‍. പ്രതിമാസ വേതനം 60,000 രൂപ. താല്പര്യമുള്ളവര് അപേക്ഷ മൊബൈല്‍ നമ്പറും ഇ മെയില്‍ ഐഡിയും അടങ്ങിയ ബയോഡാറ്റ സഹിതം ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണിക്കകം തപാലിലോ ഇ മെയിലായോ അയക്കുക. വിലാസം: ലൈഫ് മിഷന് കാര്യാലയം, രണ്ടാം നില, പി ടി സി ടവേഴ്സ്, എസ് എസ് കോവില്‍ റോഡ്, തിരുവനന്തപുരം, പിന്: 695 001. വെബ്സൈറ്റ്: www.lifemission.kerala.gov.in, ഇ മെയില്‍: [email protected]. ഫോണ്‍: 0471 2335524.
പ്രതികരിക്കാൻ ഇവിടെ എഴുതുക