കണ്ണൂര്‍ :ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം നടപ്പാക്കുന്ന റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നീ ഘടക പദ്ധതിയിലേക്ക് ജില്ലയിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ എന്ന വിലാസത്തിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ജൂണ്‍ 17ന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം. ഫോണ്‍ 0497 2732340.
പ്രതികരിക്കാൻ ഇവിടെ എഴുതുക