ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ‘കോള്‍ഡ് കേസിന്റെ’ ടീസര്‍ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ റിലീസ തീയതിയും പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ജൂണ്‍ 30നാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെ ഒ.ടി.ടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു.
എ.സി.പി സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. പരസ്യചിത്ര നിർമ്മാണ മേഖലയിൽ സജീവമായ നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസില്‍ അതിഥി ബാലനാണ് നായിക. കോള്‍ഡ് കേസ് അടക്കം ആറ് സിനിമാ-സീരീസുകളാണ് ഈ മാസം ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക