LATEST NEWS

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടികയായി, ടോമിന്‍ തച്ചങ്കരി പുറത്ത്

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി. എന്നാൽ, പാനലിൽ നിന്ന് ടോമിന്‍ തച്ചങ്കരിയെ യു.പി.എസ്.സി ഒഴിവാക്കി. നിലവിൽ പട്ടികയിൽ ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണുള്ളത്. ഇവരിൽ നിന്ന് ഇനിയൊരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. പട്ടികയിൽ നിന്ന് പോലീസ് മേധാവി സ്ഥാനത്തേയ്‌ക്ക് ബി.സന്ധ്യയ്‌ക്കാണ് ഏറെ സാധ്യതയെന്നും അവർ തന്നെ പദവിയിലെത്തിയാൽ സംസ്ഥാനത്ത് തന്നെ പോലീസ് മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരിക്കും.

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം, തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി’

ഈ മാസം മുപ്പതിനാണ് ലോക്നാഥ് ബെഹ്‌റ വിരമിക്കുന്നത്, തുടർന്ന് പുതിയ പോലീസ് മേധാവി ചുമതലയേൽക്കും. സംസ്ഥാന സര്‍ക്കാഡ സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്നുമാണ് മൂന്നു പേരെ യുപിഎസ്.സി യോഗം തെരഞ്ഞെടുത്തത്. പാനലിലുള്ളവര്‍ക്ക് പുറമെ അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ.പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരെയായിരുന്നു യു.പി.എസ്.സി പരിഗണിച്ചത്.

Leave a Comment