<header class="header" role="banner"><nav class="header_inner"> <div class="brand-logo"> നാഗ്പുർ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഏഴ് വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നാല്പത് വയസുള്ള ഇയാളെ ഹുദ്കേശ്വർ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള പെൺകുട്ടിയെ ഇയാൾ രണ്ടാഴ്ചക്കാലമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ഇയാൾ മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരേ 376(എ), 2(എൻ), 377, 506 പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ട്രാൻസ്ജെന്ററിനെ പോലെ വേഷം ധരിച്ച് തെരുവിൽ ഭിക്ഷ യാചിക്കുന്നത് കണ്ടതിനേ തുടർന്ന് ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രായമായ മാതാപിതാക്കൾക്കും മൂത്ത സഹോദരും ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. സഹോദരൻ സെക്യൂരിറ്റി ഗാർഡായും മാതാവ് വീട്ട് ജോലി ചെയ്തുമാണ് ജീവിച്ചിരുന്നത്. വെള്ളിയാഴ്ച മാതാപിതാക്കളും സഹോദരനും ജോലി ആവശ്യത്തിനായി പുറത്തുപോയതോടെ പ്രതിയും കുട്ടികളും മാത്രമായിരുന്നു വീട്ടിൽ. മകളെ ഇയാൾ പീഡിപ്പിക്കുന്നതാണ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കണ്ടത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയാരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏഴ് വയസുള്ള മരുമകനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കാര്യം പുറത്തുവന്നത്. </div> </nav></header>
പ്രതികരിക്കാൻ ഇവിടെ എഴുതുക