കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിലവിൽ സമരം പിൻവലിക്കുവാൻ തീരുമാനിച്ചിട്ടില്ലെന്ന് കർഷകർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് സമരം പിൻവലിക്കുവാൻ തീരുമാനിച്ചിട്ടില്ലെന്ന് കർഷകർ അറിയിച്ചത്. അതേസമയം, ഇന്നും കർഷക സംഘടനകൾ ചർച്ച നടത്തുന്നുണ്ട്. അതിനു ശേഷമായിരിക്കും സമരത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളു. സമരം പിൻവലിക്കണോ, സമര രീതി ഇപ്പോഴുള്ളതിൽ നിന്ന് മാറ്റണമോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
കങ്കണ റണൗത്ത് വ്യോമസേനാ പൈലറ്റാകുന്ന’തേജസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കർഷകർ തുടർന്ന് പോരുന്ന സമരം അവസാനിപ്പിക്കുന്നതിനായി അഞ്ചിന നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഇനിയും പ്രതികരിക്കുവാൻ കേന്ദ്രം തയ്യാറായിട്ടില്ല. ലഖിംപൂര്‍ വിഷയത്തിലാണ് അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. എന്നാൽ, കർഷകർക്ക് എതിരെയുള്ള കേസ് പിൻവലിക്കുവാനും നഷ്ടപരിഹാരം നൽകുവാനുമുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്നും ഇത് സംബന്ധിച്ച് രേഖാമൂലം കേന്ദ്രം കത്ത് നൽകാൻ തയ്യാറായത് കർഷകരുടെ വിജയമാണെന്നും നേതാക്കൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക