സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും സംസ്ഥാനത്ത് നടത്തുന്ന സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്നതായിരുന്നു ഹർജി.
ഗാലക്സി എസ് 22; ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ പ്രീ-ഓർഡറുകളുടെ എണ്ണം 300,000 കവിഞ്ഞു
തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് ആണ് കഴിഞ്ഞ ദിവസം ഹർജി നൽകിയത്. കോവിഡ് സാഹചര്യത്തിൽ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ഇതു ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുകയാണെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ശുക്രന്റെയും ചൊവ്വയുടെയും രാശിമാറ്റം മൂലം ഏതൊക്കെ രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും
എന്നാൽ, ഹർജിക്കാരന്റേത് പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക