പിതാവ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ ചോദ്യമുന്നയിച്ചത്. അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്.
സിനിമയിലെത്തി 50 വര്‍ഷമായി. ഞങ്ങളുടെ സിനിമകള്‍(ഭീഷ്മ പര്‍വം, ഹേ സിനാമിക) ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്.
ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോയെന്ന്’ ചോദിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക