വാട്ട്സ്ആപ്പ് ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചുവടു പിടിച്ചിരിക്കുകയാണ്. വാട്ട്സ്ആപ്പിൽ തന്നെ ഏറെ പേരും ഉപയോഗപ്പെടുത്തുന്ന ഒന്നാണ് വീഡിയോ വോയിസ് കോളിംഗ്. ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വോയ്സ് കോളുകളിൽ ഒരേസമയം 32 പേരെ വരെ ഉൾപ്പെടുത്തുവാൻ സാധിക്കുമെന്നാണ് പുതിയ വിവരം.
ഗ്രൂപ്പ് കോളിംഗ് രീതി ഇതോടെ മികച്ച ഒന്നായി മാറും. പുതിയ ഫീച്ചറിന്റെ സോഷ്യൽ ഓഡിയോ ലേഔട്ട്, സ്പീക്കർ ഹൈലൈറ്റ് എന്നിവയുടെ പരിഷ്കരിച്ച ഇന്റർഫേസിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇനി ഈ പതിപ്പിൽ വോയ്സ് മെസേജ് ബബിളുകൾക്കും കോണ്ടാക്ടുകൾക്കും ഗ്രൂപ്പുകൾക്കുമുള്ള ഇൻഫോ സ്ക്രീനുകളുമുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക