നടനും നിർമാതവുമായ വിജയ് ബാബുവിനെ കുറിച്ച് സഹനിർമ്മാതാവായ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ രണ്ടു വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ഒരാൾ ആവശ്യപ്പെട്ടിരുന്നു. സാന്ദ്ര തോമസിന്റെ ചിത്രത്തിനു താഴെ കമന്റ് ആയിട്ടായിരുന്നു ഈ ആവശ്യം ഒരാൾ ഉന്നയിച്ചത്. ഇതിന് താരം നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്.
ഒറ്റവാക്കെ ഒള്ളു “സൈക്കോ” എന്നായിരുന്നു സാന്ദ്രയുടെ മറുപടി. താരത്തിന്റെ മരുപടി എന്തായാലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകൾ നിർമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക