സംസ്ഥാനത്ത് മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.
ആലപ്പുഴ കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് മാത്രമാകു അവധിയെന്നും ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണതേജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക