ഓണത്തോടനുബന്ധിച്ച് മഞ്ഞ റേഷൻ കാർഡുടമകൾക്ക് സ്പെഷ്യലായി ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പഞ്ചസാര കിലോയ്ക്ക് 21 രൂപ നിരക്കിലും 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും 10.90 രൂപ നിരക്കിലുമാണ് ലഭ്യമാകുക.
ഓണത്തിന് മുന്നോടിയായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ഭക്ഷ്യോൽപന്നങ്ങളുടെ പൂഴ്ത്തിവെയ്പ്പ് തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പ് ജീവനക്കാരടങ്ങുന്ന പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം പുന:സ്ഥാപിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക