മലപ്പുറം; കടയിലേക്ക് വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരാള്‍ കൂടി അറസ്റ്റിലായി. താനൂര്‍ പരിയാപുരം സ്വദേശി ഉസ്മാന് (50) എന്നയാളാണ് പോലീസ് പിടിയിലായത്. സമാനമായ നിരവധികേസുകളാണ് ഈയടുത്തായി മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
താനൂരില്‍ മാത്രം ഇത് രണ്ടാമത്തെ കേസാണ് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.കടയിലെത്തുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും മിഠായി നല്കി പ്രലോഭിപ്പിച്ചുമാണ് കടക്കാരില്‍ ചിലര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത്. 50 വയസുകഴിഞ്ഞവരാണ് കൂടുതലും.
കഴിഞ്ഞ ദിവസമാണ് ഉസ്മാന് കടയിലെത്തിയ 10 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി ഈ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് തിരൂര്‍ ജയിലിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക