സപ്ലൈകോ ഓണം ജില്ലാ ഫെയർ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് സഭാഹാളിൽ നടക്കും. 27 ന് രാവിലെ 11 മണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാവും. രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന ഫെയറിൽ അവശ്യസാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക