പല സ്ത്രീകളെയും അലട്ടുന്നതും എന്നാൽ എല്ലാവരും പുറത്ത് പറയാൻ മടിക്കുന്നതുമായ ഒരു പ്രശ്നമാണ് യോനീഭാഗത്തെ ദുർഗന്ധം. യോനീ ഭാഗത്ത് സ്വാഭാവികമായി മറ്റു ശരീര അവയങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഗന്ധം ഉണ്ടെങ്കിലും അസഹനീയമായ ദുർഗന്ധം മിക്കപ്പോഴും എന്തെങ്കിലും അണുബാധ കാരണമായിരിക്കാൻ സാധ്യതയുണ്ട്. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ഈ പ്രശ്നത്തെ മറികടക്കാൻ ചെയ്യേണ്ട ആദ്യകാര്യം.
മൂത്രം ഒഴിച്ച് കഴിഞ്ഞാല്‍ യോനി ഭാഗം വ്യത്തിയായി കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് ഈർപ്പരഹിതമാക്കണം. ഈർപ്പം തങ്ങി നിൽക്കുന്നത് ബാക്ടീരിയ, ഫങ്കസ് തുടങ്ങിയവ ഉണ്ടാകാനും ചൊറിച്ചിലിനും ദുർഗന്ധത്തിനും കാരണമാവുകയും ചെയ്യും.ദിവസത്തിൽ ഒരു തവണ ചെറു ചൂടുവെള്ളത്തില്‍ കല്ല് ഉപ്പിട്ട് കഴുകുന്നതും ഗുണം ചെയ്യും.
ദുര്‍ഗന്ധം മാറ്റാന്‍ എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന ഡിയോഡറന്റുകള്‍, ക്രീമുകള്‍, നാം സാധാരണ ഉപയോഗിക്കുന്ന സോപ്പ് എന്നിവ ഉപയോഗിക്കരുത്. യോനിയിലെ പിഎച്ച് നിലയെ ഇത് നശിപ്പിക്കുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. ദുര്‍ഗന്ധം മാറാതെ വന്നാല്‍ വൈദ്യ ചികിത്സ തേടാൻ മടിക്കരുത്.
ഇളം നിറത്തിലുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരു അടിവസ്ത്രം ഉപയോഗിക്കരുത്.
ആര്‍ത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിനങ്ങളിൽ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടതാണ്. കൂടുതല്‍ നേരം ഒരേ പാഡ് ഉപയോഗിക്കുന്നത് ദുര്‍ഗന്ധവും അതുപോലെ ബാക്ടീരിയ ഉണ്ടാകാനും കാരണമാകും.
കൃത്യമായ ഇടവേളകളിൽ യോനിയിലെ രോമം നീക്കം ചെയ്യണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളത്തില്‍ സ്വകാര്യഭാഗം കഴുകണം. പങ്കാളികളിൽ ആർക്കെങ്കിലും സെക്ഷ്യുല്‍ ട്രാന്‍സ്മിറ്റഡ് ഡീസീസ് ഉണ്ടെങ്കിൽ ചികിത്സിച്ച് ഭേദമായതിന് ശേഷം മാത്രം ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക