ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ നോക്കി കിടകയുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. നോക്കികൊണ്ടിരിക്കെ തന്നെ ഉറക്കം വന്നാൽ നാം പലപ്പോഴും ഫോൺ തലയിണയുടെ അടിയിലോ അല്ലെങ്കിൽ തയ്ക്കലോ ഒക്കെ വയ്ക്കും. എന്നാൽ ഈ പ്രവൃത്തി ഉണ്ടാക്കി വയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല.
ഫോൺ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിലെ ക്യാന്‍സറിനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര് ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.
ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന് തരംഗങ്ങളാണ് ഇതിന് കാരണം. റേഡിയേഷന് കാരണം പുരുഷന്മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണില്‍നിന്ന് സിഗ്നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന് ചുറ്റിലും വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ കോശങ്ങള്‍ താരതമ്യേന മൃദുവാണ്. കോശങ്ങളെ ഈ റേഡിയേഷന് മാരകമായി ബാധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക