വാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓ മേരി ലൈല’. ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൻറെ തിരക്കഥ അനുരാജ് ഒ ബിയുടേതാണ്. ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം.
ചിത്രം ഡിസംബർ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകൻ അഭിഷേക്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ലൈലാസുരൻ എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ ചിത്രമാകും ഓ മേരി ലൈല എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ആൻറണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക