ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍ ലിപ്ബ്രഷ് ഉപയോഗിക്കുന്നത് നല്ലതാണ്പ്രായ വ്യത്യാസമില്ലാതെ പലരും ഇന്നത്തെ കാലത്ത് ലിപ്സ്റ്റിക് ഇടാറുണ്ട്. എന്നാൽചുണ്ടില് ലിപ്സ്റ്റിക് പുരട്ടുന്നത് പെട്ടെന്നു പോകുന്നതാണ് പലരുടേയും പ്രശ്നം.
ലിപ്ബ്രഷ് ഉപയോഗിച്ചു ലിപ്സ്റ്റിക്കിടുന്നതു ലിപ്സ്റ്റിക് എല്ലാ ഭാഗത്താകുവാനും പെട്ടെന്നു പോകാതിരിയ്ക്കാനും സഹായിക്കും.
ചുണ്ടുകളുടെ മൃദുത്വം കുറവാണെങ്കില്‍ ലിപ്സ്റ്റിക് പോകാനുള്ള സാധ്യത കൂടുതലാണ്. ചുണ്ടിലെ വരണ്ട ചര്‍മം സ്ക്രബ് ചെയ്തു നീക്കുന്നത് ഒരു വഴിയാണ്.
ഇട്ട ശേഷം ഒരു ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ടു പതുക്കെ ബ്ലോട്ട് ചെയ്യുക. ഇത് ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍ സഹായിക്കും. ലിപ്സ്റ്റിക്കിടുന്നതിനു മുന്‍പ് ലിപ് പെന്‍സില്‍ കൊണ്ടു വരയ്ക്കുന്നതു ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക