ക്യത്യമായ വ്യായാമം ഇല്ലെങ്കില്‍ അത് അമിതവണ്ണത്തിന് കാരണമായേക്കും. ചെറിയ തോതില്‍ പോലും ഭാരം വര്‍ധിച്ചാല്‍ അത് നിങ്ങളുടെ കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്കാന് സാധ്യത കൂടുതലാണ്. ഇത് വേദനകള്‍ക്ക് കാരണമാകും.
തണുപ്പ് കാലത്ത് പുറത്ത് പോകുമ്പോള്‍ എത്രത്തോളം പാളികളിലായി വസ്ത്രം ധരിക്കാന്‍ സാധിക്കുമോ അത്രത്തോളം ധരിക്കാന്‍ ശ്രമിക്കുക. ജാക്കറ്റ്, കൈയുറ, ബൂട്ട്സ് എന്നിവയെല്ലാം ധരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അധിക വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇളം ചൂട് ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തണുപ്പ് കാലത്ത് രാവിലെ എഴുന്നേല്ക്കാന് ബുദ്ധിമുട്ടാണെങ്കിലും വ്യായാമം ശീലമാക്കാന്‍ ശ്രമിക്കണം. വ്യായാമം എല്ലുകളുടെയും പേശികളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയും അതുവഴി സന്ധികളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ സ്വയം സജീവമായിരിക്കേണ്ടത് പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക