തല അജിത്തിനൊപ്പം മലയാളത്തിന്റെ മഞ്ജു വാര്യരും എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. ധനുഷിനൊപ്പം നായികയായി എത്തിയതിനു പിന്നാലെ അജിത്തിനൊപ്പവും പ്രധാന വേഷത്തിൽ മഞ്ജു എത്തിയത് മഞ്ജുവിന്റെ ആരാധകർക്ക് വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
‘നന്പകല് നേരത്ത് മയക്കം’; പ്രധാന കേന്ദ്രങ്ങളിൽ ബുക്കിങ് ആരംഭിച്ചു
മാത്രമല്ല, ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആക്ഷൻ രംഗങ്ങളിലെ മഞ്ജുവിനെ ഇരുകയ്യും നീട്ടി സിനിമാസ്വാദകർ സ്വീകരിക്കുകയും ചെയ്തു. ചിത്രം തിയേറ്ററുകളിലെത്തുവാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്.
യുപിഐ സേവനങ്ങൾക്ക് ചാർജില്ല, ചെലവ് വീണ്ടെടുക്കാൻ മറ്റ് ഓപ്ഷൻ പരിഗണിക്കും: കേന്ദ്രം
ചിത്രീകരണ സമയങ്ങളിൽ അജിത്തിനൊപ്പം മഞ്ജു നടത്തിയ യാത്രയെ കുറിച്ചും വലിയ ചർച്ചകൾ നടന്നിരുന്നു. തന്റെ വലിയ ഭാഗ്യമെന്നാണ് മഞ്ജു യാത്രയെ പാട്ടി പറഞ്ഞത്. ഇപ്പോഴിതാ അജിത്തിനൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ സ്റ്റൈലിഷ് ആയാണ് മഞ്ജു എത്തുന്നത്. നേരത്തെയും ഇരുവരുടെയും ധാരാളം ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക