തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ ബജറ്റില്‍ ഏഴ് കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നത് കൂടുതല്‍ പേരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി
വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി വകമാറ്റി.
> വ്യവസായ വികസന കോർപറേഷന് 122.25 കോടി
> സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി
സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി
> കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി
> ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി
> കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി
> കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി
വെള്ളപ്പൊക്ക നിയന്ത്രണം – 525 കോടി
2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
> കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി
>തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി
> കുളങ്ങളുടെ നവീകരണം -7.5 കോടി
> കുട്ടനാട് പാടശേഖരം പുറം ബണ്ട് നിർമ്മാണത്തിന് 100 കോടി
> മീനച്ചിലാറിന് കുറുകം
> അരുണാപുരത്ത് പുതിയ ഡാം- 3 കോടി
> ഡാം പുനരുദ്ധാരണത്തിനും വികസനത്തിനും 58 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 150 കോടി രൂപ
> അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 150 കോടി രൂപ.
> കുടുംബശ്രീയ്ക്ക് 260 കോടി രൂപയും വകയിരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക