ഐപിഎൽ 2023-ന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പാക്കുകളുമായി ജിയോ എത്തുന്നു. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പുതിയ അൺലിമിറ്റഡ് ക്രിക്കറ്റ് പ്ലാനുകളുടെ നിരക്ക്. കൂടാതെ 3ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.
മാർച്ച് 24 മുതൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, കൂടാതെ 5ജി ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങി. ഡാറ്റ-ആഡ് ഓണുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോ 219 രൂപ പ്ലാൻ അനുസരിച്ച് പ്രതിദിന ഡാറ്റാ പരിധി 3 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയുമുണ്ട്. ഒരു പ്രത്യേക ഓഫറായി, 25 രൂപ വിലയുള്ള 2 ജിബി ഡാറ്റ-ആഡ്-ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ, ജിയോ വെൽക്കം 5ജി ഓഫർ ലഭിച്ച ഉപയോക്താക്കൾക്ക് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക