TECH NEWS

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യരുതെ…ഫോണിന്റെ നിയന്ത്രണം ഹാക്ക് ചെയ്യപ്പെടാം; മുന്നറിയിപ്പ്

പുതിയ ആന്‍ഡ്രോയിഡ് ആപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഡ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. ‘irctcconnect.apk’ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നാണ് ഐആര്‍സിടിസി മുന്നറിയിപ്പ് നല്‍കുന്നത്.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഫോണിന്റെ നിയന്ത്രണം ഹാക്ക് ചെയ്തപ്പെട്ടേക്കാമെന്നും ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന യുപിഐ വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടാമെന്നും ഐആര്‍സിടിസി മുന്നറിയിപ്പ് നല്‍കുന്നു. യുപിഐ വിവരങ്ങള്‍ക്ക് പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തപ്പെടാമെന്ന് മുന്നറിയിപ്പുണ്ട്.

വാട്‌സ്ആപ്പ്, ടെലഗ്രാം ആപ്പുകള്‍ വഴിയാണ് ഇതിന്റെ ലിങ്കുകള്‍ ഷെയര്‍ചെയ്യപ്പെടുന്നത്. സമാനമായ, സംശയാസ്പദമായ മറ്റ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ വഴി മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നും ഐആര്‍സിടിസി നിര്‍ദേശിക്കുന്നു.

Leave a Comment