ഓപ്പണ്‍ എഐയുമായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് ധാരണയിൽ. ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയില് റെഡ്ഡിറ്റില്‍ നിന്നുള്ള കണ്ടന്റുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായത്. ഓപ്പണ്‍ എഐയുമായി നിർമ്മിച്ച കരാറിനെ തുടര്‍ന്ന് റെഡ്ഡിറ്റിന്റെ ഓഹരി മൂല്യത്തില്‍ 12 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. പരസ്യവിതരണത്തിന് പുറമെ കൂടുതല്‍ വരുമാന സ്രോതസ്സ് കണ്ടെത്തുകയാണ് ഇതുവഴി റെഡ്ഡിറ്റ് .
ഇതിന് മുൻപ് ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിന് വേണ്ടി ഡാറ്റ നല്‍കുന്നതിന് റെഡ്ഡിറ്റും ആല്‍ഫബെറ്റും തമ്മില്‍ ധാരണയായിരുന്നു.
ഓപ്പണ്‍ എഐയുമായി കരാറിലെത്തിയതോടെ റെഡ്ഡിറ്റിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് (എപിഐ) ഓപ്പണ്‍ എഐ ഉല്പന്നങ്ങള്ക്ക് ഉപയോഗിക്കാൻ സാധിക്കും. പരസ്യ വിതരണത്തിലും ഓപ്പണ്‍ എഐ റെഡ്ഡിറ്റിന്റെ പങ്കാളിയാകുമെന്നാണ് വിവരം.
പരസ്യവരുമാനം കൂടാതെ റെഡ്ഡിറ്റിലെ ഡാറ്റ എഐ മോഡലുകളുടെ പരിശീലനത്തിനായി നല്‍കുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകര്‍ ഇതിനെ കാണുന്നത്. ഈ മാസം ആദ്യമായി റെഡ്ഡിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായി നടത്തിയ കരാറിന്റെ ഫലമായാണ് ഈ നേട്ടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക