മതമേത് തന്നെയായാലും വിവാഹ ചെലവിലേക്കായി പിതാവിൽ നിന്നുള്ള ധനസഹായത്തിന് പെൺമക്കൾക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. പെൺമക്കളുടെ വിവാഹ ചിലവ് വഹിക്കുന്നതിന് പിതാവിന് കടമയുണ്ടെന്നും മതത്തിന്റെ പേരിൽ ഇത്തരമൊരു അവകാശം നിഷേധിക്കുവാൻ സാധിക്കില്ലെന്നും ഡിവിഷൻ വ്യക്തമാക്കി.
വിവാഹ ചെലവിനായി പിതാവ് നൽകാൻ പാലക്കാട് കുടുംബകോടതി നിർദ്ദേശിച്ച തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസികളായ രണ്ട് പെൺമക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മകളുടെ വിവാഹ ചിലവ് വഹിക്കാൻ മുസ്ലിം പിതാവിന് ബാധ്യതയുണ്ടോ എന്ന വിഷയം ഹൈക്കോടതി മറ്റൊരു കേസിൽ പരിഗണിച്ചിരുന്നു. ഏത് മതത്തിലുള്ള ആളാണെങ്കിലും പിതാവിന് ഇത്തരത്തിൽ ഉത്തരവാദിത്തങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക