ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ മുതിർന്നയാളുമായ അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലായിരുന്നു. കുറച്ചുനാളുകളായി അസുഖബാധിതനായി അവശനായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ഹിന്ദുജ ഗ്രൂപ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ സ്ഥാപകനായ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ.
1935 നവംബർ 28നായിരുന്നു എസ്.പി. ഹിന്ദുജ ജനിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങളുടെ ഏതാനം. 32 ബില്യൺ യു.എസ് ഡോളറാണ് നിലവിൽ ഹിന്ദുജ ഗ്രൂപ്പിന് ആസ്തിയായി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക