എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയാണ് ഹർജി പരിഗണിക്കുക. കേസില്‍ വെള്ളാപ്പള്ളി നടേശന് വിചാരണ നേരിടണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. ഇതിന് മുന്‍പ് കേസില്‍ തുടരന്വേഷണം വേണമെന്ന് കൊല്ലം സിജെഎം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എസ് എന്‍ ട്രസ്റ്റ് അംഗമായ സുരേന്ദ്ര ബാബു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് പ്രതികൂലമായ സാഹചര്യം ഉണ്ടായത്.
2004 ലാണ് കോടതി നിര്‍ദേശപ്രകാരം ഫണ്ട് തിരിമറിയെ സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ൽ ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക