ഇന്ത്യന്‍ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദര്ശന് മുഖ്യ വേഷത്തിലെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്.
‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടത്. ഗാനം ഈ ശനിയാഴ്ച റിലീസാകും. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക