മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവരെ വിമർശിച്ച് നടി കങ്കണ. മോഡേൺ വസ്ത്രങ്ങൾ വെള്ളക്കാർ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥിൽ മോഡേൺ വസ്ത്രം ധരിച്ച് ദർശനം നടത്തുന്ന പെൺകുട്ടിയുടെ ചിത്രം റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്ര സന്ദർശനം നടത്തുന്നതിനെ വിമർശിക്കുന്നതിനോടൊപ്പം ഷോർട്സും ടി ഷർട്ടും ധരിച്ചതിന്റെ പേരിൽ വത്തിക്കാനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക