തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനായി തിരച്ചിൽ തുടരുന്നു. രാത്രി മ്യൂസിയത്തിന് സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ തെങ്ങിൽ കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്നും ചാടി പോയി.
മൃഗശാല അധികൃതർ ബെയ്ൻസ് കൗമ്പൗണ്ട് പരിസരത്ത് തെരച്ചിൽ നടത്തും. രാത്രി അധികംദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം. ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക