വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന “ഫീനിക്സ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “21 ഗ്രാംസ്” എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഹൊറർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കണ്ണൂർ, തലശ്ശേരി, മാഹി എന്നിവിടങ്ങളിലായിരുന്നു.അനൂപ് മേനോൻ, അജു വർഗീസ്, ചന്തു നാഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക