സമൂഹമാധ്യമങ്ങളിൽ വന്ന വിദ്വേഷ കമന്റുകൾക്ക് മറുപടിയുമായി നടി ഭാമ. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയിൽ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു’’ എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ‘‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’’ എന്നാണ് ഇതിന് ഭാമ നല്കിയ മറുപടി. ഭർത്താവുമായി വേർപിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാർത്തകൾക്ക് മറുപടി എന്ന നിലയിൽ കൂടിയാണ് താരത്തിന്റെ ഈ കമന്റ്.
നേരത്തേ ഭർത്താവും മകളും ഇല്ലാതെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക