സണ്ണി വെയ്നും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്’ ഷൂട്ടിംഗ് തുടങ്ങി. തൊടുപുഴയിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. സണ്ണി വെയ്ൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് ഓൺ ചെയ്തത് സൈജു കുറുപ്പ് ആണ്.
ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സനൂബ് കെ യൂസഫ് ആണ്. ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഭിഷേക് ജി.എ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് തോമസ് ജോസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക