കുട്ടികൾക്ക് ഉച്ചത്തേക്കുള്ള ഭക്ഷണം എന്തു കൊടുത്തു വിടും എന്നത് എല്ലാ അമ്മമാർക്കും ഉള്ള വലിയൊരു ടാസ്ക് ആണ്. കുട്ടികൾക്ക് ഈസിയായി പല അമ്മമാരും ഉണ്ടാക്കി കൊടുക്കുന്നത് തക്കാളി ചോറ് ആണ്. ഇത് എന്നും കൊടുത്തു വിടുമ്പോൾ കുട്ടികൾക്ക് മടുപ്പ് അനുഭവപ്പെടാൻ കാരണമാകും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്കൊരു ക്യാരറ്റ് റൈസ് ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിനെ എന്തൊക്കെയാണ് വേണ്ടതെന്നും നമുക്ക് നോക്കാം.
ഇതിനായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോഴേക്കും ഉഴുന്നുപരിപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇത് ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ വഴന്നു വരുമ്പോൾ ഇത് മാറ്റിവെക്കാം. ശേഷം ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കുറച്ച് ഉപ്പും ചേർത്ത് ചീനച്ചട്ടിയിൽ വേവിച്ചെടുക്കുക.
ആവശ്യത്തിന് ചോറ് എടുത്ത് നമ്മൾ വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഇതിലേക്ക് ചേർത്തു കൊടുക്കുക. കുറച്ച് തൈര് ഒഴിച്ച് നന്നായി ഉടച്ചു ചേർക്കുക. വേവിച്ചെടുത്ത ക്യാരറ്റ് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ലഞ്ച് ബോക്സ് ഐറ്റം ക്യാരറ്റ് റൈസ് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക