സൂപ്പര്‍ ഹിറ്റ് ചലചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം ”സിഐഡി മൂസ 2” അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്ന് ഉറപ്പുനൽകി നടൻ ദിലീപ്.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. മൂസയും അർജുൻ എന്ന നായയും തന്നെയാണ് ”മൂസ 2”വിലെയും പ്രധാന താരങ്ങൾ.
വാളയാർ പരമശിവം എന്ന പേരിൽ റൺവെ 2-വും 3 കൺട്രീസ് എന്ന പേരിൽ 2 കൺട്രീസിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക