ലോകത്തെ ഏറ്റവും ചൂടേറിയമാസമായി 2023 ജൂണ്‍ രേഖപ്പെടുത്തി. 174 വര്‍ഷത്തിന് ശേഷമാണ് ഇത്രയും ചൂടേറിയ ജൂണ്‍ മാസം രേഖപ്പെടുത്തുന്നതിന് കാരണം എല്‍ നിനോ പ്രതിഭാസമാണെന്ന് നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും പുറത്തുവിട്ട രേഖകള്‍ പറയുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിനെ ലോകത്തെ ഏറ്റവും ചൂടേറിയ ദിവസമായും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങളില്‍ 2023 വരാന്‍ സാധ്യത കൂടുതലാണ്. പസഫിക് സമുദ്രത്തിലെ ജലം ചൂട് പിടിക്കുന്നതും ആഗോളതാപനിലയിലെ വര്‍ദ്ധനവിന് കാരണമാകുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക