വാഷിങ്ടണ്‍: ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ കടലിടുക്കായ ഹോര്‍മുസിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാൻ അമേരിക്ക. ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്കൻ സൈന്യം വിന്യസിക്കുക.
അതേസമയം, കപ്പലുകള്‍ ഇറാന് പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്ന് പെന്റഗണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്ത് ഇറാന്- റ ഷ്യ- സിറിയ ബന്ധം ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഒരാഴ്ചയിലേറെയായി ഹോർമുസ് മേഖലയില്‍ എ 10 അറ്റാക്ക് വിമാനങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് എഫ് 16 വിമാനങ്ങളും അമേരിക്കൻ സൈന്യം സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക