ട്വിറ്ററിന് പണി കൊടുക്കാൻ റെഡിയായി ടിക് ടോക്ക് രംഗത്ത്. മെറ്റയുടെ ത്രെഡ്സ് ആപ്പിന് പിന്നാലെയാണ് ഇലോൺ മസ്കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ എക്സിന് പണിയായി ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക് എത്തുന്നത്. ട്വിറ്റർ പോലെ ടെക്സ്റ്റ് ഒൺലി പോസ്റ്റുകൾ ഷെയർ ചെയ്യാനുള്ള ഫീച്ചറാണ് ടിക് ടോക്ക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. പുതിയ ഫീച്ചർ വഴി ടിക് ടോക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകളിൽ വ്യത്യസ്തമായ കളർ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും നല്‍കാനാകും. കൂടാതെ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങൾ ഉള്ള പോസ്റ്റാണ് ടിക്ക് ടോക്കിൽ ഷെയർ ചെയ്യാനാവുക എന്നാണ് പുറത്തു വരുന്ന വിവരം.
ട്വിറ്ററിന്റെ പേര് മാറ്റവും നിലവിൽ നേരുടുന്ന പ്രതിസന്ധികളും മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തങ്ങളുടെ പരസ്യ വരുമാനം 50ശതമാനം കുറഞ്ഞതായി ട്വിറ്റർ ജൂലൈയിൽ അറിയിച്ചിരുന്നു. പരസ്യദാതാക്കൾ പലരും സൈറ്റിൽ നിന്ന് പിൻവാങ്ങിയതോടെ ട്വിറ്റർ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക