നിർമിതബുദ്ധിയുടെ സഹായത്താൽ സ്തനാർബുദം കണ്ടെത്താനുള്ള പരിശോധന (മാമോഗ്രഫി) കൂടുതൽ കാര്യക്ഷമമെന്ന് കണ്ടെത്തൽ. സാധാരണ പരിശോധനയെക്കാൾ കൂടുതൽ കൃത്യതയോടെ രോഗം നിർണയിക്കാൻ നിർമിതബുദ്ധിക്ക് കഴിഞ്ഞു.
ലാൻസെറ്റ് ഓങ്കോളജി ജേണലിലാണ് പ്രസിദ്ധീകരിച്ച സ്വീഡനിലെ ലണ്ട് സർവകലാശാല നടത്തിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. റേഡിയോളജിസ്റ്റുകളുടെ ജോലിഭാരം പകുതിയായി കുറയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ഇതിനായി 80,000 സ്ത്രീകളെയാണ് പഠിച്ചത്. പകുതിപേരിൽ സാധാരണരീതിയിലുള്ള പരിശോധന നടത്തുകയും ബാക്കിയുള്ളവരിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള അർബുദപരിശോധനയും നടത്തി. സാധാരണപരിശോധനയെക്കാൾ 20 ശതമാനം കൂടുതൽ കൃത്യമായ രോഗനിർണയം നടത്താൻ നിർമിതബുദ്ധിക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക