എല്ലാവരെയും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതു മൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ ചില എളുപ്പ വിദ്യകളുണ്ട്.
ഗ്രാമ്പു, ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച്ടിച്ച് മുഖത്ത് പുവ്വാട്ടുക അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയണം. മുഖക്കുരുവിന് വേഗത്തില്‍ ശമനമുണ്ടാക്കാൻ ഇത് സഹായിക്കും. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരു ചെറുതാവുകയും ചുവപ്പ് നിറവും കുറയുകയും ചെയ്യും.
മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ഏറെ സഹായിക്കും. പലരോഗങ്ങള്‍ക്കും വെള്ളം കുടിക്കുന്നത് നല്ലതാണ്.
തേങ്ങയുടെ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗമാണ്. വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക