പ്രാതലിനൊപ്പം ചൂട് ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്. പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണിത്. എന്നാല്‍ അതൊരു നല്ല ശീലമാണോ എന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ ?
സൂചിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുവാന്‍ പാടില്ലന്ന് ചില റിപ്പോര്‍ട്ടുകളും പഠനങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനൊപ്പം ചായ കുടിച്ചാൽ ഭക്ഷണത്തില്‍ നിന്നും ശരീരത്തിലേയ്ക്കു ലഭിയ്ക്കേണ്ട പോഷകങ്ങള്‍ ചായ തടയുന്നു.
പ്രോട്ടീന്‍, അയേണ്‍ എന്നിവയാണ് ചായ തടയുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍ ആണ്. കൂടാതെ ചായയിലെപോളി ഫിനോളുകള്‍ അയേണിനൊപ്പം ചേര്‍ന്ന് മറ്റൊരു ഘടകമായി മാറും. ഇതു ശരീരം വലിച്ചെടുക്കില്ല. ഇതു വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ പലപ്പോഴും ഗ്യാസ് വരുന്നതിന് കാരണം ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക