നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ആവിപറക്കുന്ന ഒരു ചൂട് ചായയിലാണ്. രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നമ്മുടെ ശീലമായി മാറിക്കഴിഞ്ഞു.
എന്നാല്‍ ഇത് നല്ല ശീലം അല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പൊതുവെ ഗ്യാസ് പ്രശ്നങ്ങളുള്ളവര്‍ രാവിലെ എഴുന്നേറ്റയുടന്‍ ചായ കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്നമുണ്ടാക്കും. രാവിലെ ചായ കുടിക്കുന്നതിലൂടെ ചിലരില്‍ അസിഡിറ്റി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളും ഉണ്ടാക്കും.
ചായയില്‍ അടങ്ങിയിട്ടുള്ള ‘ടാന്നിന്‍’ വയറ്റിനുള്ളില്‍ ദഹനരസത്തെ ഉത്തേജിപ്പിക്കുന്നു. ഭക്ഷണമൊന്നും കഴിക്കാത്തപക്ഷം വെറുംവയറ്റില്‍ ഇങ്ങനെ ദഹനരസം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം കാരണമാകും.
ഉറക്കമെഴുന്നേറ്റയുടനെ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്പനേരം കൂടി കഴിഞ്ഞ ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഗ്യാസ് വലയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക