ഒരു ദിവസം മുഴുവന്‍ നമ്മള് ഉന്മേഷത്തോടെയും ആരോഗ്യമാണ് ഇരിക്കണമെങ്കില്‍ ആ ദിവസം രാവിലെ എഴുന്നേല്ക്കുന്നതും സന്തോഷത്തോടെ ആയിരിക്കണം. ചില ദിവസങ്ങളില്‍ നമ്മളെല്ലാവരും ഭയങ്കര സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആണ് എഴുനേല്‍ക്കുന്നതെങ്കില്‍ ചില ദിവസങ്ങളില്‍ അതിന് വിപരീതമാകും .
ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന തളര്‍ച്ചയുടെ അര്‍ഥം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതുകൊണ്ടാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ശരീരത്തിലെ ഓക്സിജന്‍ വിതരണത്തിനും എനര്‍ജി ഉത്പാദനത്തിനും വിറ്റാമിന്‍ B12 ആണ് വേണ്ടത്. ഇതിന്റെ കുറവും ക്ഷീണത്തിലേക്ക് നമ്മെ നയിക്കും. മെലടോണിന്‍ എന്ന പിഗ്മെന്റാണ് ശരീരത്തിന്റെ സിര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുന്നത്. ആവശ്യത്തിന് മെലടോണിന്‍ ശരീരം ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും.
ആവശ്യത്തിന് അയണ്‍ ലഭിച്ചില്ലെങ്കില്‍ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെവരികയും അത് ശരീരത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നു. ഇത് മാറ്റിയെടുക്കാന്‍ ശരീരത്തില്‍ മെലടോണിന്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം.
പിസ്ത, മുന്തിരി, തക്കാളി മുതലായ സ്വാഭാവിക ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. യോഗ ചെയ്യുന്നത് നമ്മുടെ മൊത്തത്തിലുള്ള ഉത്സാഹവും ഉന്മേഷവും കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക