പത്തനംതിട്ട: തിരുവല്ലയിൽ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി. തിരുവല്ല വളഞ്ഞവട്ടത്താണ് സംഭവം. മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായിരുന്നു.
ചതുപ്പിന് സമീപത്ത് ദുർഗന്ധം പടർന്നതിനേത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക