തിരുവനന്തപുരം: സംസ്ഥാനത്ത് ആനകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കും സുഖ ചികിത്സാ കേന്ദ്രത്തിനും പദ്ധതി. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും ഒരുമിച്ച് സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിന്റെ ഉദ്ഘാടനം പുത്തൻകുളം ആനത്താവളത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിന്റെ ഭാഗമായി ആനയൂട്ടും, ആന നീരാട്ടും നടത്തി.
ആനകളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 2012 മുതൽ ആണ് ഗജദിനാചാരണം ആചരിച്ചു തുടങ്ങിയത്. നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600 ൽ നിന്ന് 416 ആയി കുറഞ്ഞു.കാട്ടാനകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക