ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
തുടർച്ചയായ ആറാം മത്സരത്തിലും മെസി മികച്ച ഫോം നിലനിർത്തിയപ്പോൾ ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റ് മികച്ച സ്കോറർമാർ. അലസാണ്ട്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി.
ഈ മത്സരത്തോടെ തുടർച്ചയായ 6 മത്സരങ്ങളിൽ നിന്ന് മെസി നേടിയ ഗോളുകൾ 9 ആയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മൂന്നാം ഗോൾ നേടി. മയാമിക്കായി ആൽബയുടെ ആദ്യ ഗോളാണിത്. 73ആം മിനിട്ടിൽ ബെദോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ മടക്കിയെങ്കിലും 84ആം മിനിട്ടിൽ ഡേവിഡ് റൂയിസ് കൂടി സ്കോർ ചെയ്തതോടെ മയാമി കൂറ്റൻ ജയം ഉറപ്പിച്ചു. ജയത്തോടെ മെസിയും സംഘവും അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക