SOCIAL MEDIA

വാട്സ്ആപ്പിൽ ഫോട്ടോയും വീഡിയോയും അയക്കുമ്പോൾ ക്വാളിറ്റി ഇല്ലന്ന പരാതി ഇനി വേണ്ട; എല്ലാം എച്ച്​‍ഡി, കാത്തിരുന്ന ആ സംവിധാനം എത്തി

വാട്സ്ആപ്പിൽ ചിത്രങ്ങളും, വീഡിയോകളും അയച്ചാൽ ക്വാളിറ്റി കുറയുന്നുവെന്ന പരാതി സ്ഥിരമാണ്. എന്നാൽ ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ ഹൈ ഡെഫനിഷൻ ഫോട്ടോകളും വീഡിയോയും വാട്സ് ആപിൽ സെൻഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തിൽ ഉടൻതന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങൾ മാത്രമല്ല വീഡിയോകളും ഇത്തരത്തിൽ കൈമാറ്റം ചെയ്യാനാകും.

എച്ച്ഡി (2000×3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്‌ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാൽ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.

ഈ സംവിധാനത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും കമ്പനി നൽകുന്നുണ്ട്. അടുത്തിടെ ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന മൾട്ടി അക്കൗണ്ട് ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

Leave a Comment