നമ്മുടെ നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും സാധാരയായി കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ (Nettle). ചൊറിയണം എന്നും പേരുണ്ട്. കാരണം അത്രയ്ക്ക് ചൊറിച്ചിലാണ് അവ തൊട്ട് കഴിഞ്ഞാല്‍. എന്നാല്‍ ഇതിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്.
ഇത് ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുണ്ട്. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്. കൊടിത്തൂവയുടെ ആരോഗ്യ ഗുണങ്ങൾ നോക്കാം…
- രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം.
- ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ സഹായിക്കും.
- പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.
- ക്യത്യമല്ലാത്ത ആർത്തവം, ആർത്തവസംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരമാണ്.
- യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽകല്ല് ഇവയ്ക്കെല്ലാം പരിഹാരം.
- ചർമ്മരോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്.
- ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം.
- ശരീരത്തിലെ നീർക്കെട്ട് തടയും.
- ഇലകൾ അയൺ സംപുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് ഇതിന്റെ
- ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.
- കാത്സ്യം സംപുഷ്ടമായതിനാൽ സന്ധിവേദന പോലുള്ള അസുഖങ്ങൾ മാറിക്കിട്ടും.
- കൊഴുപ്പ് നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു.
- പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
- കൊടിത്തൂവ തോരൻ ഉണ്ടാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക