തന്റെ ജന്മദിനത്തില് പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അടുത്തകാലത്ത് തീയറ്ററില്‍ എത്തിയ ചിരഞ്ജീവി ചിത്രം ഭോല ശങ്കര്‍ വലിയ പരാജയമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രം തന്റെ ജന്മദിനത്തില് മെഗാതാരം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന് ടൈറ്റില്‍ നല്‍കിയിട്ടില്ല. മെഗാ 157 എന്നാണ് താല്കാലികമായ പേര്.
വസിഷ്ഠയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്യുന്നത്. ‘മെഗാ മാസ് ബീയോണ്ട് യൂണിവേഴ്സ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പഞ്ചഭൂതങ്ങളായ വായു, അഗ്നി, ജലം, ആകാശം, ഭൂമി എന്നിവ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക