ഡൽഹി: ഹിമാചൽ പ്രദേശിൽ വീണ്ടും ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 12 പേർ മരിച്ചു. 400 ഓളം റോഡുകളും നിരവധി വീടുകളും തകർന്നു. ഷിംല അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക